Real Malabar FC football trials in Kerala



Real Malabar FC football trials in Kerala.

കേരളാ പ്രീമിയർ ഫുട്ബോൾ ലീഗിലെ മുൻ നിര ക്ലബ്ബുകളിൽ ഒന്നായ റിയൽ മലബാർ എഫ്.സി തങ്ങളുടെ സീനിയർ ടീമിലേക്കും റിസർവ്വ് ടീമിലേക്കും ആവശ്യമായ മികച്ച യുവ അമേച്ച്വർ താരങ്ങളെ കണ്ടെത്തുന്നതിന് 2000 മുതൽ 2007 വരെയുളള വർഷങ്ങളിൽ ജനിച്ച കളിക്കാർക്ക് വേണ്ടി ജൂലൈ ഒന്ന് രണ്ട് തിയ്യതികളിൽ സെലക്ഷൻ ട്രയൽസ് നടത്തും ആദ്യ ഘട്ടത്തിൽ തെരെഞ്ഞെടുക്കപ്പെടുന്ന അറുപത് കളിക്കാർക്ക് സൗജന്യ പരിശീലനം നൽകും. പരിശീലന ക്യാമ്പുകളിലെ പ്രകടനം കണക്കിലെടുത്ത് നാല്പ്പത് താരങ്ങൾക്ക് സീനിയർ, റിസർവ്വ് ടീമുകളിലായി കേരളത്തിനകത്തും പുറത്തും നടക്കുന്ന ലീഗുകൾ ഉൾപ്പെടെ വിവിധ ടൂർണ്ണമെൻ്റുകളിൽ കളിക്കാൻ അവസരം ലഭിക്കും. റിയൽ മലബാർ എഫ്.സിയുടെ റിസർവ്വ് ടീം നിലവിൽ മലപ്പുറം ജില്ലാ ലീഗ് എച്ച് ഡിവിഷൻ ചാമ്പ്യന്മാരാണ്.

സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള കളിക്കാർ തങ്ങളുടെ ആധാർ, ജനന സർട്ടിഫിക്കേറ്റ് എന്നിവയുടെ കോപ്പികൾ മൂന്ന് കോപ്പി പാസ്പോർട്ട് സൈസ് ഫോട്ടോസ് പൂർണ്ണമായ ഫുട്ബോൾ കിറ്റ് എന്നിവ സഹിതം ജൂലൈ ഒന്ന് ശനിയാഴ്ച്ച രാവിലെ കൃത്യം ആറ് മണിക്ക് അരിമ്പ്ര ഗവ.വൊക്കേഷഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മൈതാനത്ത് എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് 9539814015 എന്ന നമ്പറിൽ ബന്ധപ്പെടാം..


Gender:

Male


Age Group:

2000 to 2007


Date:

01 July 2023


Time:

6am


Venue:

Government Vocational Higher Secondary School Ground, 

Arimbra,

Malappuram, 

Kerala 673638,

India


For more details contact +91 9539814015 

FGC Football Academy trials in Malappuram